Sorry, you need to enable JavaScript to visit this website.

ചാക്കോ ഇല്ലാത്ത കാര്യം പറയരുത്, കോണ്‍ഗ്രസ് മടുത്തെന്ന് പറഞ്ഞിട്ടില്ല -സുധാകരന്‍

കണ്ണൂര്‍- കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പിസി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി വ്യക്തമാക്കി. പാര്‍ട്ടിക്കകത്തെ പോരായ്മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും പിസി ചോക്കോയുമായി സംസാരിച്ചിട്ടില്ല, ഏത് സാഹചര്യത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ചാക്കോ എന്തു പ്രതീക്ഷയിലാണ് എന്‍സിപിയില്‍ ചേര്‍ന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപിയില്‍ ചേര്‍ന്ന പിസി ചോക്കോ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരനുള്‍പ്പെടെ അരഡസന്‍ കോണ്‍ഗ്രസ് നേതാക്കാള്‍ എന്‍സിപിയിലേക്ക് വരുമെന്ന് പറഞ്ഞത്. സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നതെന്നും ചാക്കോ പറഞ്ഞിരുന്നു.


 

Latest News