ന്യൂദല്‍ഹി- രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,14,38,734 ആയി വർധിച്ചു. 2,34,406 ആക്ടീവ് കേസുകളാണ് വിവിധ സ്ഥാനങ്ങളില്‍ നിലവിലുള്ളത്. 1,10,45,284 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 17,741 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. .
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിലും വർധനയുണ്ട്. 24 മണിക്കൂറിനിടെ 188 മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ1,59,044 ആയി ഉയർന്നു.
ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 3,50,64,536 ആയി. മഹാരാഷ്ട്രയിലെ കോവിഡ് ബാധയാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്