വുഡ്‌സ്‌റ്റോക്ക്- അമേരിക്കയിലെ അറ്റ്‌ലാന്റയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പലരും ഏഷ്യന്‍ വനിതകളാണ്.
വടക്കുകിഴക്കന്‍ അറ്റ്‌ലാന്റയിലെ രണ്ട് മസാജ് പാര്‍ലറുകളിലും വടക്കുപടിഞ്ഞാറന്‍ ചെറോക്കി കൗണ്ടിയിലുള്ള ഒരു പാര്‍ലറിലുമാണ് വെടിവയ്പ്പ് നടന്നത്.
ചെറോക്കി കൗണ്ടിയിലെ മസാജ് പാര്‍ലറില്‍ ചൊവ്വാഴ്ച ഉച്ചയോടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ഒരാള്‍ പിന്നീട് മരിച്ചു.
താമസിയാതെ അറ്റ്‌ലാന്റ മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. അറ്റ്‌ലാന്റയില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ചെറോക്കി. രണ്ട് വെടിവെപ്പ് സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ചെറോക്കിയിലെക്ക് വന്ന ഇരുണ്ട നിറമുള്ള എസ്‌യുവി കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതര്‍.






