തൃശൂര്‍- മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്നത് പതിവാക്കിയ അച്ഛനെ മകന് കൊലപ്പെടുത്തി. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് (65) ആണ് കൊല്ലപ്പെട്ടത് . സംഭവത്തിന് ശേഷം മകന് പോലീസില്‍ കീഴടങ്ങി. അമ്മയെ അച്ഛന് സ്ഥിരമായി ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണമെന്ന് മകന് പോലീസിനോട് പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറായ മകന് ഷിജന്‍ തോമസിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായശേഷമാണ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. പേരാമംഗലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
മദ്യപിച്ചെത്തിയ അച്ഛന് കഴിഞ്ഞ ദിവസവം അമ്മയെ ഉപദ്രവിച്ചുവെന്ന് ഷിജിന് പോലീസിനോട് പറഞ്ഞു. അമ്മയുമായുണ്ടായ വഴക്കിനിടെയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതെന്നും മകന് മൊഴി നല്കി.






