മീറത്ത്- ഉണങ്ങാനിട്ടിരുന്ന മകളുടെ അടിവസ്ത്രം മോഷണം പോയെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ മീറത്തിലാണ് വിചിത്ര കേസ്. സി.സി.ടി.വി ദൃശ്യം സഹിതം സഞ്ജയ് ചൗധരി നല്‍കിയ പരാതിയില്‍ മുഹമ്മദ് റോമിന്‍, മുഹമ്മദ് അക്കാസ് എന്നവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. മോശം വിചാരത്തോടെയാണ് പെണ്‍കുട്ടിയുടെ അടിവസ്ത്രം മോഷ്ടിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സ്‌കൂട്ടിയില്‍ എത്തിയ രണ്ടുപേരില്‍ ഒരാള്‍ വീടിനു പുറത്തെ അയയില്‍നിന്ന് അടിവസ്ത്രമെടുത്ത ശേഷം രക്ഷപ്പെടുന്നതാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്.
അതിനിടെ, സംഭവത്തിന് ഹിന്ദു-മുസ്ലിം നിറം നല്‍കി പ്രചരിപ്പിക്കാനുളള ശ്രമവും സമൂഹ മാധ്യമങ്ങളിലുണ്ട്.