Sorry, you need to enable JavaScript to visit this website.

രമേശ് പറമ്പത്ത് മാഹിയിൽ  യു.ഡി.എഫ് സ്ഥാനാർഥി

മാഹി- ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനും മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്തിനെ മാഹി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
നാല് പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമാണ് രമേശ്. സ്‌കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേശ്, രണ്ട് തവണ മാഹി ഗവ. കോളേജ് യൂനിയന്റെ ചെയർമാനായിരുന്നു. കെ.എസ്.യുവിന്റേയും പിന്നീട് യൂത്ത് കോൺഗ്രസിന്റേയും മാഹി മേഖലാ പ്രസിഡണ്ടായിരുന്നു. പുതുച്ചേരി കോൺഗ്രസ് ഡി.സി.സി മെമ്പറാണ്. നിരവധി സംഘടനകളുടെ സാരഥിയായ രമേശ്, മാഹി ഹൗസിങ് കോ-ഓപ് സൊസൈറ്റി, മാഹി ട്രാൻസ്‌പോർട്ട് കോ-ഓപ് സൊസൈറ്റി എന്നിവയുടെ പ്രസിഡണ്ടും, മാഹി കോ-ഓപ് ഇൻഫർമേഷൻ ടെക്‌നോളജി, മാഹി ഹോർട്ടികൾച്ചർ സൊസൈറ്റി, മാഹി ലേബർ കോൺട്രാക്റ്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറുമാണ്. മൂന്നര പതിറ്റാണ്ടിന് ശേഷം 2006 ൽ മാഹിയിൽ നടന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ ചെയർമാനുമായി. പള്ളൂരിലെ പ്രമുഖ കർഷക തറവാട്ടിൽ പറമ്പത്ത് കണ്ണന്റെയും കെ.ഭാരതിയുടേയും മകനാണ്. ഭാര്യ: സയന. മക്കൾ: യദുകുൽ, ആനന്ദ്‌റാം.

 

Latest News