കുണ്ടറയില്‍ പിസി വിഷ്ണുനാഥ്, വട്ടിയൂര്‍കാവില്‍ വീണ നായര്‍ ഫിറോസ് തവനൂരില്‍, ടി.സിദ്ദിഖ് കല്‍പറ്റയില്‍ 

തിരുവനന്തപുരം-നിയമസഭാ തിരെഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ അഞ്ചിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരും കുണ്ടറയില്‍ പിസി വിഷ്ണുനാഥും കല്‍പറ്റയില്‍ ടി സിദ്ദിഖും മത്സരിക്കും.ഫിറോസ് കുന്നംപറമ്പില്‍ തവനൂരും ടി വി പ്രകാശ് നിലമ്പൂരും സ്ഥാനാര്‍ത്ഥികളാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.  പട്ടാമ്പി,ധര്‍മടം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പറ്റി തീരുമാനമായിട്ടില്ല.
 

Latest News