Sorry, you need to enable JavaScript to visit this website.

ടാക്‌സി വിളിച്ച് മൂന്നു മിനിറ്റിനുള്ളിൽ എത്തിയില്ലെങ്കിൽ അര ലക്ഷം രൂപ സമ്മാനം

ദുബായിൽ ടാക്‌സി വിളിച്ച് മൂന്ന് മിനിറ്റിനുള്ളിൽ എത്തിയില്ലെങ്കിൽ നിങ്ങൾക്ക് തന്നെയാണ് ലാഭം.. 3,000 ദിർഹം (60,000 രൂപയോളം) നിങ്ങളുടെ കൈയിൽ സമ്മാനമായി എത്തും.. ദുബായ് ഹല ടാക്‌സിയാണ് '3 മിനിറ്റ് അറൈവൽ ടൈം' എന്ന പുതിയ കാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പിൽ ബുക്ക് ചെയ്താൻ ഉടൻ തന്നെ പ്രദേശത്തെ ഡ്രൈവർമാർക്ക് സന്ദേശം എത്തും. പിക് അപ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവർ മൂന്ന് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തും. ഇത്തരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ വാഹനം പിക് അപ് ലൊക്കേഷനിൽ എത്തിയില്ലെങ്കിൽ 3,000 ദിർഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എൻട്രി ലഭിക്കും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കും.

Latest News