ജിദ്ദ - വന്ധ്യതാ ചികിത്സക്ക് വിസമ്മതിച്ച ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് ജിദ്ദ കോടതി വിവാഹ മോചനം അനുവദിച്ചു. ഇരുവരും അഞ്ചു വര്‍ഷം മുമ്പാണ് വിവാഹിതരായത്.
ഇത്രയും കാലാമായിട്ടും കുഞ്ഞിക്കാലു കാണാനുള്ള മോഹം സഫലമാകാതിരിക്കുകയും വന്ധ്യതാ ചികിത്സക്ക് ഭര്‍ത്താവ് വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചത്.
വിചാരണക്കിടെ തനിക്ക് മക്കളുണ്ടാകില്ലെന്ന് കോടതിയില്‍ ഭര്‍ത്താവ് സമ്മതിച്ചിരുന്നു. ചികിത്സ തേടാന്‍ യുവാവ് വിസമ്മതിക്കുന്നതായി കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനു പകരം ഭര്‍ത്താവിന് യുവതി നഷ്ടപരിഹാരമൊന്നും നല്‍കേണ്ടതില്ലെന്നും കോടതി വിധിച്ചു. ഒരു ആര്‍ത്തവകാലം യുവതി ഇദ്ദ ആചരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതേ കുറിച്ച യുവതിയുടെ അന്വേഷണത്തിന് മറുപടിയായാണ്, വിധിപ്രസ്താവം മുതല്‍ ഒരു ആര്‍ത്തവകാലം ഇദ്ദ ആചരിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്.