Sorry, you need to enable JavaScript to visit this website.

ഹരിപ്പാട് സി.പി.ഐ പരിഗണിച്ചയാൾ എൻ.ഡി.എ സ്ഥാനാർത്ഥിയായേക്കും

ഹരിപ്പാട്- സി.പി.ഐയിൽനിന്ന് രാജിവെച്ച ആലപ്പുഴം ജില്ലാ മുൻ വൈസ് പ്രസിഡന്റ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് തമ്പി മേട്ടുത്തറ പാർട്ടിയിൽനിന്ന് രാജിവെച്ചത്. ഹരിപ്പാട് സീറ്റിൽ മത്സരിക്കാൻ സി.പി.ഐ ഉൾപ്പെടുത്തിയതിൽ ഒരാളായിരുന്നു തമ്പി. ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥിയായി തമ്പി മേട്ടത്തുറ മത്സരിച്ചേക്കും. ചില സി.പി.ഐ നേതാക്കൾ കഴിഞ്ഞ കുറേ നാളുകളായി തന്നെ വേട്ടയാടുന്നുവെന്നും എന്നാൽ സംസ്ഥാന നേതൃത്വം ഇത് സംബന്ധിച്ച പരാതി ചർച്ച ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ നേതാവായ അന്തരിച്ച മേട്ടുത്തറ നാരായണന്റെ മകനാണ് തമ്പി മേട്ടുത്തറ.
 

Latest News