Sorry, you need to enable JavaScript to visit this website.

മകന്റെ ഭാര്യയുടെ ആത്മഹത്യാ ശ്രമം; ബി.ജെ.പി എം.പിയും കുടുംബവും വിവാദത്തില്‍

ലഖ്‌നൗ- ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബി.ജെ.പി എം.പി കൗശല്‍ കിഷോറിന്റെ മരുമകള്‍ അങ്കിത അപകടനില തരണം ചെയ്തു. ലഖ്‌നൗവില്‍ കിഷോറിന്റെ വീടിനു പുറത്തുവെച്ചാണ് മകന്റെ ഭാര്യയായ കഴിഞ്ഞ ദിവസം  കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഭര്‍ത്താവ് ആയുഷും മാതാപിതാക്കളും സഹോദരനുമാണ് തന്നെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാ ശ്രമത്തിനുമുമ്പ് അങ്കിത വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
യഥാസമയം ആശുപത്രിയില്‍ എത്തിച്ച് അങ്കിത അപകടനില തരണം ചെയ്തു.
അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഈയിടെ ആയുഷിന് പരിക്കേറ്റിരുന്നു.

 

Latest News