Sorry, you need to enable JavaScript to visit this website.

'2000'ന്റെ നോട്ടുകള്‍ വിസ്മൃതിയിലേക്ക്,   അച്ചടിച്ച് രണ്ട് വര്‍ഷമായെന്ന് മന്ത്രി  ലോക്‌സഭയില്‍ 

ന്യൂദല്‍ഹി-മോഡിക്കാലത്തെ ഏറ്റവും വലിയ മണ്ടത്തരമേതെന്ന് ചോദിച്ചാല്‍ കൊച്ചു കുട്ടികള്‍ പോലും എളുപ്പം ഉത്തരം നല്‍കും. നോട്ട് നിരോധനം. നിലവിലെ കറന്‍സി റദ്ദാക്കി അവതരിച്ചതാണ് രണ്ടായിരത്തിന്റെ നോട്ട്. ചിപ്പ് ഘടിപ്പിച്ച ഈ നോട്ടില്‍ അത്യാവശ്യമെങ്കില്‍ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യുമെന്ന് വരെയായിരുന്നു തള്ള്. ശിവകാശിയില്‍ അച്ചടിച്ച പോസ്റ്ററിന്റെ ഗുണം പോലുമില്ലാത്തതായിരുന്നു യഥാര്‍ഥത്തില്‍ ഐശ്വര്യമില്ലാത്ത ഈ നോട്ട്. അന്ന് വലിയ ആഘോഷത്തോടെ പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അച്ചടിക്കുന്നില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ധന സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ ആണ് ലോക്‌സഭയെ ഈ വിവരം അറിയിച്ചത്.
 ചിപ്പ് ഘടിപ്പിച്ച നോട്ട് എന്നൊക്കെ പറഞ്ഞ് പ്രചരണം പലവിധമുണ്ടായിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടന രക്ഷപ്പെടുന്നു എന്നും പ്രചാരണം ഉണ്ടായി. എന്നാല്‍, സമ്പദ്ഘടനയ്ക്ക് നോട്ട് നിരോധനം ഉണ്ടാക്കിയത് വലിയ ആഘാതമാണ് എന്നാണ് വലിയൊരു വിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അന്ന് പുതിയതായി അവതിരിപ്പിച്ച രണ്ടായിരിത്തിന്റെ നോട്ടുകള്‍ ഇപ്പോള്‍ കണികാണാന്‍ പോലും കിട്ടാത്ത സ്ഥിതിയും ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ നോട്ടാണ് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട്. 
 

Latest News