സ്വവര്‍ഗ വിവാഹത്തെ കത്തോലിക്ക സഭ ആശീര്‍വദിക്കില്ല; പാപത്തിന് ദൈവാനുഗ്രഹമില്ലെന്ന് വിശദീകരണം

റോം- സ്വവര്‍ഗ വിവാഹത്തെ കത്തോലിക്ക സഭ ഒരിക്കലും ആശീര്‍വദിക്കില്ലെന്ന പ്രഖ്യാപനവുമായി വത്തിക്കാന്‍.
ദൈവത്തിനു പാപത്തെ അനുഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോപ്പിന്റെ അംഗീകാരത്തോടെയുള്ള പ്രസ്താവന.
ഇത്തരം വിവാഹങ്ങള്‍ ആശീര്‍വദിച്ചാല്‍ അത് കത്തോലിക്കാ സഭയുടെ അംഗീകാരമായാണ് വിലയിരുത്തപ്പെടുകയെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ദൈവം നിര്‍ദേശിക്കാത്ത ജീവിത രീതി അവലംബിക്കാന്‍ പാടില്ല.
കത്തോലിക്ക പുരിഹോതന്മാര്‍ക്ക് സ്വവര്‍ഗ കൂടിച്ചേരലുകളെ ആശീര്‍വദിക്കാമോ എന്ന ചോദ്യത്തിനാണ് ഒരിക്കലും പാടില്ലെന്ന മറുപടി നല്‍കിയത്. രണ്ടു പേജുള്ള പ്രസ്താവന ഏഴ് ഭാഷകളില്‍ പുറത്തിറക്കിയിട്ടുണ്ട്.
സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കുന്നതും അവരുടെ കൂടിച്ചേരലുകളെ ആശീര്‍വദിക്കുന്നതും രണ്ടാണെന്ന് പ്രസ്താവനയില്‍ വിശദീകരിച്ചു.

 

Latest News