ജിദ്ദയില്‍ മാളില്‍  തീപ്പിടിത്തം (video)

ജിദ്ദ-നഗരത്തില്‍ സബഈന്‍ റോഡില്‍ അസീസയക്കു സമീപം ഫ്‌ളമിംഗോ മാളില്‍ തീപ്പിടിത്തം. രാത്രി ഏഴുമണിയോടെ ഫുഡ് കോര്‍ട്ടിലുണ്ടായ തീ മുകള്‍ ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. മാളിലെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് അണക്കാന്‍ ശ്രമിച്ചങ്കിലും വിജയിച്ചില്ല. മാളിലുണ്ടായിരുന്ന മുഴുവനാളുകളേയും ഉടന്‍ ഒഴിപ്പിച്ചിരുന്നു. 
പിന്നീട് സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്ത കാരണം അറിവായിട്ടില്ല. 
 

Latest News