പെരിന്തൽമണ്ണ-സംസ്ഥാനത്ത് യു.ഡി.എഫിനു അനുകൂലമായ സാഹചര്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പെരിന്തൽമണ്ണ മണ്ഡലം നിയമസഭാ സ്ഥാനാർഥി നജീബ് കാന്തപുരം, മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം.പി അബ്ദുസമദ് സമദാനി എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ യുഡിഎഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നജീബ് കാന്തപുരം സത്യസന്ധതയുടെ നിറകുടമാണ്. നിരവധി പോരാട്ടങ്ങളിലൂടെ വളർന്നു വന്ന യുവ നേതാവാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാനത്തിന്റെ അഞ്ച് വർഷങ്ങൾ എൽ.ഡി.എഫ് തകർത്തു കളഞ്ഞു. തകർച്ചകളുടെ കാലഘട്ടമായിരുന്നു കഴിഞ്ഞ കാലം. അഴിമതിയും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ ഭരകൂടത്തെ തൂത്തെറിയണം. സ്വർണക്കടത്തിന് കൂട്ട് നിന്നതിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രാജ്യദ്രോഹ കുറ്റം ചെയ്തതിലൂടെ സംസ്ഥാനത്തെ രാജ്യത്തിന് മുന്നിൽ നാണം കെടുത്തി. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ മുഴുവൻ അഴിമതിക്കേസുകളും പുനരന്വേഷണം നടത്തും. എത്ര വലിയവനായാലും കുറ്റക്കാരനായ ഒരാളെയും വെറുതെ വിടില്ലെന്നും മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിന്തൽമണ്ണ ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ മണ്ഡലം യു.ഡി.എഫ് ചെയർമാൻ സി.സേതുമാധവൻ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, മഞ്ഞളാംകുഴി അലി എം.എൽ.എ, ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം.പി അബ്ദുസമദ് സമദാനി, യു.ഡി.എഫ് പെരിന്തൽമണ്ണ മണ്ഡലം നിയമസഭാ സ്ഥാനാർഥി നജീബ് കാന്തപുരം, ജില്ലാ മുസ്്ലിംലീഗ് സെക്രട്ടറിമാരായ ഇസ്മായീൽ മുത്തേടം, സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അഷ്റഫ്, മുജീബ് കാടേരി, മുൻമന്ത്രി നാലകത്ത് സൂപ്പി, മണ്ഡലം യു.ഡി.എഫ് കൺവീനർ അഡ്വ. എസ്.അബ്ദുൽസലാം, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ, എം.എം സക്കീർ ഹുസൈൻ, പി.കെ അബൂബക്കർ ഹാജി, എ.ആർ ചന്ദ്രൻ, സി.സുകുമാരൻ, കെ.വി ജോർജ്, പി.കെ മുഹമ്മദ് കോയ തങ്ങൾ, കൊളക്കാടൻ അസീസ്, നാലകത്ത് ഷൗക്കത്ത്, സി.സുകുമാരൻ, എം.സൈതലവി മാസറ്റർ, പുത്തൻകോട്ടിൽ മജീദ്, പുന്നശ്ശേരി അലി മാസറ്റർ, കെ.പി ഹുസൈൻ, നഹാസ് പാറക്കൽ, സി.കെ ഹാരിസ്, കെ.എം ഫത്താഹ്, അഡ്വ. രാജേന്ദ്രൻ, പാർഥസാരഥി, ദിനേശ് മണ്ണാർമല, കെ.ഇ ഹംസഹാജി, ഹബീബ് അരിക്കുഴിയൻ എന്നിവർ പങ്കെടുത്തു.