കോഴിക്കോട്- കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചിച്ച് മീഡിയ വണ്‍ പൊളിറ്റിക്യൂ മാര്‍ക്കര്‍ പ്രീ പോള്‍ സര്‍വ്വേ ഫലം. ഭരണതുടര്‍ച്ച ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് സര്‍വ്വേ പ്രവചനം. 74 മുതല്‍ 80 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 2016 ല്‍ 91 സീറ്റുകളായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന് ലഭിച്ചത്. സര്‍വ്വേയില്‍ യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ട്. 2016 ല്‍ 47 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ തവണ 1 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് 2 സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നുണ്ട്.