അമീനും സംഘവും കശ്മീരിലേക്ക് ഹിജ്‌റക്ക് പദ്ധതിയിട്ടുവെന്ന് എന്‍.ഐ.എ; കേരളത്തില്‍ റെയ്ഡ് നടത്തിയത് എട്ട് കേന്ദ്രങ്ങളില്‍

ന്യൂദല്‍ഹി- ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പുകളും മൊബൈലുകളും ഹാര്‍ഡ് ഡ്രൈവുകളും, സിം കാര്‍ഡുകളും പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളം, കര്‍ണാടക, ദല്‍ഹി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ എട്ട് കേന്ദ്രങ്ങളിലും കര്‍ണാടകയില്‍ രണ്ട് കേന്ദ്രങ്ങളിലും ദല്‍ഹിയില്‍ ഒരിടത്തുമാണ് നടത്തിയത്. മുഹമ്മദ് അമീന്‍ നേതൃത്വം നല്‍കുന്ന കേരള ഐ.എസ് മൊഡ്യൂളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്ന് എന്‍.ഐ.എ പറയുന്നു. ടെലിഗ്രാം, ഹൂപ്, ഇന്‍സ്റ്റഗ്രം തുടങ്ങിയ വിവിധ സമൂഹ മാധ്യമ ചാനലുകള്‍ ഉപയോഗിച്ച് ഗ്രൂപ്പ് ആശയവിനിമയം നടത്തിയിരുന്നു.
ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി സംഘം കശ്മീരിലേക്ക് ഹിജ്‌റ പോകാന്‍ പദ്ധയിട്ടിരുന്നുവെന്നാണ് എന്‍.ഐ.എ വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം. 2020 മാര്‍ച്ചില്‍ ബഹ് റൈനില്‍നിന്ന് നാട്ടിലെത്തിയ ഉടന്‍  മുഹമ്മദ് അമീന്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും രണ്ടു മാസമായി ദല്‍ഹിയില്‍ താമസിച്ച് കശ്മീരിലുള്ളവരുമായി ബന്ധം സ്ഥാപിച്ചുവരികയായിരുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

 

Latest News