Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് സൂചന

തൃശൂർ- കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ മത്സരിക്കുമെന്ന് സൂചന. പത്രസമ്മേളനത്തിൽ ശോഭ സുരേന്ദ്രൻ തന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല പ്രശ്‌നത്തിൽ ഹിന്ദുക്കൾക്ക് എതിരായ തീരുമാനം നടപ്പാക്കിയ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കഴക്കൂട്ടത്ത് മത്സരിക്കുന്നതെന്നും ഇവിടെ കടുത്ത മത്സരം നടക്കണമെന്നും ശോഭ പറഞ്ഞു. കഴക്കൂട്ടം മണ്ഡലം ബി.ജെ.പി ഒഴിച്ചിട്ടിരിക്കുകയാണ്. നേരത്തെ ഇവിടെ അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമെന്നായിരുന്നു ബി.ജെ.പി വ്യക്തമാക്കിയിരുന്നത്. ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും.
 

Latest News