തിരൂരങ്ങാടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മാറ്റി; അബ്ദു റബ്ബിനെ വിറപ്പിച്ച നിയാസ് പുളിക്കലകത്ത് വീണ്ടും

തിരൂരങ്ങാടി- മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ പി എ മജീദിനെതിരെ ലീഗ് കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന മുറുമുറുപ്പ് മുതലെടുക്കാന്‍ എല്‍ഡിഎഫ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മാറ്റി. നേരത്തെ പ്രഖ്യാപിച്ച അജിത് കാളാടിക്കു പകരം നിയാസ് പുളിക്കലകത്തിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി അബ്ദു റബ്ബിനെ ഞെട്ടിച്ച് യുഡിഎഫ് വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ നിയാസിനു കഴിഞ്ഞിരുന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ അബ്ദു റബ്ബ് നേടിയ 30000ലേറെ വോട്ടിന്റെ ഭൂരിപക്ഷം 2016ല്‍ വെറും ആറായിരത്തിലെത്തിക്കാന്‍ നിയാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിഞ്ഞിരുന്നു.

സിഡ്‌കോ ചെയര്‍മാനായ നിയാസ് ഇത്തവണയും സിപിഐ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിയാസിനെ രംഗത്തിറക്കാനുള്ള സിപിഐ ജില്ലാ കൗണ്‍സിലിന്റെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
 

Latest News