കണ്ണൂർ - മുഖ്യമന്ത്രി പിണറായി വിജയൻ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
ധർമ്മടം മണ്ഡലത്തിലെ വരണാധികാരിയായ അസി.ഡവലപ്മെൻറ് കമ്മീഷണർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മൂന്നു സെറ്റ് പത്രികകളാണ് അദ്ദേഹം നൽകിയത്.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽനിന്ന് പ്രമുഖ എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം അദ്ദേഹം കലക്ടറേറ്റിലെത്തിയത്.
പ്രകടനമോ ആൾക്കൂട്ട മോ ഇല്ലാതെ കോവിഡ് സാഹചര്യം മുൻനിർത്തിയുള്ള നിർദേശങ്ങൾ പൂർണമായി പാലിച്ചാണ് പത്രിക സമർപ്പണം നടന്നത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വരണാധികാരിയായ ഡെപ്യൂട്ടി കലക്ടർ(ആർ.ആർ) മുമ്പാകെ പത്രിക നൽകി.






