തിരുവനന്തപുരം- പട്ടാമ്പി മണ്ഡലത്തിൽ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ആര്യാടൻ ഷൗക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സൂചന.
കോണ്‍ഗ്രസ് മത്സരിക്കുന്ന 92ല്‍ 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചപ്പോള്‍ കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി മണ്ഡലങ്ങള്‍ ഒഴിച്ചിട്ടിരുന്നു.
പി.സി. വിഷ്ണുനാഥ് വട്ടിയൂര്‍കാവിലും ടി. സിദ്ദീഖ് കല്‍പറ്റയിലും ആര്യാടന്‍ ഷൗക്കത്ത് പട്ടാമ്പിയിലും റിയാസ് മുക്കോളി തവനൂരിലും വി.വി. പ്രകാശ് നിലമ്പൂരിലും കല്ലട രമേശ് കുണ്ടറയിലും മത്സരിക്കുമെന്നായിരുന്നു ഏകദേശ ധാരണ.
പട്ടാമ്പിയില്‍ മത്സരിക്കാന്‍ താൽപ്പര്യമില്ലെന്നാണ് മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ മകനും നിലമ്പൂർ നഗരസഭ മുൻ ചെയർമാനുമായ ആര്യാടൻ ഷൗക്കത്തിന്‍റെ നിലപാട്. നേരത്തെ പട്ടാമ്പി സീറ്റിനായി മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പട്ടാമ്പി വേണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് നിലപാടെടുത്തതോടെ നിലമ്പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രതിസന്ധിയിലായി.






