കൽപറ്റ-കോഴിക്കോട് റോഡിൽ വെള്ളാരംകുന്നിൽ ലോറി ഇടിച്ചുകയറി ബഹുനില കെട്ടിടം ഭാഗികമായി തകർന്നു. ലോറി ഡ്രൈവർ പരിക്കുകളേടെ രക്ഷപ്പെട്ടു.
തിങ്കള്‍ പുലർച്ചെ നാലരയോടെയാണ് സംഭവം. ദേശീയപാതയോരത്ത വിൻഡ് ഗേറ്റ് റസിഡൻസിയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. കെട്ടിടം അപകടാവസ്ഥയിലാണ്. ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സ് എത്തിയാണ് ലോറിയിൽനിന്നു ഡ്രൈവറെ പുറത്തെടുത്തത്.






