കമല്‍ ഹാസനെ കാണണമെന്ന് വാശി; കുടിയനെ പാര്‍ട്ടിക്കാര്‍ പൊതിരെ തല്ലി

ചെന്നൈ- കമല്‍ ഹാസന്റെ കാര്‍ ആക്രമിച്ച കുടിയനെ പോലീസില്‍ ഏല്‍പിച്ചതായി മക്കള്‍ നീതി മയ്യം (എം.എന്‍.എം) അറിയിച്ചു. സൂപ്പര്‍ താരത്തെ കാണാത്തി വാഹനം തടഞ്ഞ യുവാവ് അമിതമായി മദ്യപിച്ചിരുന്നുവെന്ന് പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും പറഞ്ഞു.
പാര്‍ട്ടിക്കാരുടെ കൈയേറ്റത്തെ തുടര്‍ന്ന് മൂക്കില്‍നിന്ന് ചോര വന്ന യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/03/15/arrest121.jpg
കാഞ്ചീപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം കമല്‍ ഹാസന്‍ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വാഹനം തടഞ്ഞ യുവാവ് ചില്ലില്‍ ഇടിക്കുകയായിരുന്നു. നടനെ കാണണമെന്ന് വാശി പിടിച്ചുകൊണ്ടായിരുന്നു ഇത്.
കമല്‍ ഹാസനു പരിക്കൊന്നുമില്ലെങ്കിലും കാറിന്റെ ചില്ലിന് കേടുപാടുണ്ടെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.

 

Latest News