അംബാനിക്ക് ഭീഷണി: സച്ചിന്‍ വാസെയെ എന്‍.ഐ.എ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

മുംബൈ- പ്രമുഖ വ്യാവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ  അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയെ പ്രത്യേക എന്‍.ഐ.എ കോടതി  12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ മാസം 25 ന് കാര്‍ കണ്ടെത്തിയ സംഭവത്തില്‍  കഴിഞ്ഞ ദിവസം രാത്രി വൈകി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  
ഓവല്‍ മൈതാനത്തിനടുത്തുള്ള സെഷന്‍സ് കോടതി വളപ്പിലെ മൂന്ന് ഗേറ്റുകളും അടച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രേവശനം നല്‍കരുതെന്ന് ജഡ്ജി നിര്‍ദേശിച്ചതായി പോലീസ് പറഞ്ഞു.  വേല ജഡ്ജിയുടെ ഉത്തരവ്, പോലീസ് പറഞ്ഞു. കേസില്‍ വാസെയുടെ പങ്കാളിത്തത്തിന് ി സാക്ഷി മൊഴികളുണ്ടെന്ന് റിമാന്‍ഡ് അപേക്ഷയില്‍ എന്‍ഐഎ വ്യക്തമാക്കി. മനസ്സിലായി. മറ്റു പലരും ഉള്‍പ്പെട്ട  വലിയ ഗൂ ഡാലോചനയുടെ ഭാഗമാണ് വാസെയെന്നും അദ്ദേഹത്തിനെതിരെ ശക്തമായ സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും എന്‍ഐഎ പറഞ്ഞു. വാസെയെചോദ്യം ചെയ്ത് പല കാര്യങ്ങളും സ്ഥിരീകരിക്കേണ്ടതിനാലാണ് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ ആവശ്യപ്പെടുന്നതെന്നും എന്‍ഐഎ ബോധിപ്പിച്ചു.

 

Latest News