Sorry, you need to enable JavaScript to visit this website.
Tuesday , November   30, 2021
Tuesday , November   30, 2021

കേരളത്തിലും കര്‍ണാടകയിലും പത്ത് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്; അഞ്ച് പേര്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- കേരളത്തിലും കര്‍ണാടകയിലും ദല്‍ഹിയിലുമടക്കം പത്ത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു.


ഐ.എസുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്നും രണ്ട് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡ് നടന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ആറോ ഏഴോ പേരെ സമീപകാലത്തായി ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും അതാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സോഷ്യല്‍ മീഡിയ വഴി പാക്കിസ്ഥാന്‍ മുസ്ലിം യുവാക്കളെ ആകര്‍ഷിക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും ശ്രമിക്കുന്നുണ്ടെന്നും എന്‍.ഐ.എ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ റിക്രൂട്ട് ചെയ്യുന്നവരെ പ്രാദേശികമായ ആക്രമണത്തിനു നിയോഗിക്കുന്നുവെന്നും പറയുന്നു.

 

 

Latest News