താജ്മഹലിന്റെ പേര് താമസിയാതെ രാം മഹല്‍ ആക്കുമെന്ന് ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഭരിക്കുമ്പോള്‍ തന്നെ താജ് മഹലിന്റെ പേര് രാം മഹല്‍ എന്നാക്കുമെന്ന് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിംഗ്.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജ് മഹല്‍ ഒരു കാലത്ത് ശിവക്ഷേത്രമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് യോഗി ഭരണത്തില്‍ തുടരുമ്പോള്‍ തന്നെ പുനര്‍നാമകരണത്തിന് നടപടിയുണ്ടാകുമെന്നാ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News