ഒരു വര്‍ഷമായിട്ടും ഗര്‍ഭം ധരിച്ചില്ല; പരിശോധിച്ചപ്പോള്‍ പുരുഷന്‍

ബെയ്ജിംഗ്- സാധാരണ പോലെ ദാമ്പത്യ ജീവിതം നയിച്ചിട്ടും ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ സമീപിച്ച ചൈനീസ് യുവതി ഞെട്ടി.
ഒരു വര്‍ഷം ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടും ഗര്‍ഭം ധരിക്കാത്തത് ആണായി ജനിച്ചതിനാലാണെന്നാണ് 25 കാരിയോട് ഡോക്ടര്‍മാര്‍ പറഞ്ഞത്.
സ്ത്രീ ജനനേന്ദ്രിയവുമായി സാധാരണ സ്ത്രീകളുടെ ജീവിതമാണ് നയിച്ചതെങ്കിലും ആണ്‍ വൈ ക്രോസോമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. കൗമാരത്തിനുശേഷം ഇവരുടെ എല്ലുകള്‍ക്ക് വളര്‍ച്ച ഉണ്ടായില്ലെന്നും എക്‌സറേയില്‍ കണ്ടെത്തി. കണങ്കാല്‍ വേദനയെ തുടര്‍ന്നാണ് യുവതി ആദ്യം ഡോക്ടറെ സന്ദര്‍ശിച്ചതും എക്സ്റേയെടുത്തതും.

 

Latest News