ഇരിക്കൂർ സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കോണ്‍ഗ്രസില്‍ കൂട്ടരാജി

കണ്ണൂര്‍- ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയില്‍ കോൺഗ്രസിൽ കൂട്ടരാജി.

കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ എം.പി.മുരളി, ചന്ദ്രൻ തില്ലങ്കേരി, കെ.വി.ഫിലോമിന, വി.എൻ.ജയരാജ്, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, കെപിസിസി അംഗങ്ങളായ തോമസ് വക്കത്താനം, എൻ.പി.ശ്രീധരൻ, ചാക്കോ പാലക്കലോടി എന്നിവർ രാജിവെച്ചു.

21 ഡിസിസി ഭാരവാഹികളും ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരും ഇരിക്കൂർ മണ്ഡലത്തിലെ എട്ടു മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിട്ടുണ്ട്. ശ്രീകണ്ഠാപുരത്ത് സജീവ് ജോസഫ് അനുകൂലിയെ എ ഗ്രൂപ്പുകാർ മർദിച്ചു.

എം.പ്രദീപ്കുമാറിന്റെയും  കെ.ബ്രിജേഷ്കുമാറിന്റെയും  പേരുകൾ സ്ഥാനാർഥി പട്ടികയിലുണ്ടെങ്കിലും ഇവർ മത്സരിക്കേണ്ടെന്നാണു എ ഗ്രൂപ്പ് തീരുമാനം. 

Latest News