തിരുവനന്തപുരം- കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും പ്രായകുറഞ്ഞയാളാണ് കായംകുളത്ത്‌നിന്ന് മത്സരിക്കുന്ന അരിത. 27 വയസുള്ള അരിത ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ്. ഇരുപത്തിയൊന്നാം വയസിൽ കൃഷ്ണപുരത്തുനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പദവിയും വഹിക്കുന്നു.
പശുവിൻപാല് വിറ്റ് ജീവിക്കുന്ന കുടുംബത്തിലെ അംഗമാണ് അരിത. മണ്ഡലത്തിൽ സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയാണ് അരിത