ജിദ്ദ- കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റ് നടത്താതെ സൗദിയില്‍നിന്ന് പുറത്തേക്കും സൗദിയിലേക്കും യാത്ര ചെയ്യാം.
രണ്ട് ഡോസുമെടുത്തവര്‍ക്കാണ് ഈ സൗകര്യം. ഒരു ഡോസ് വാക്‌സിന്‍ മാത്രമെടുത്തവര്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തേണ്ടിവരും.
കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനായി വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് കൈയില്‍ കരുതേണ്ടത് ആവശ്യമാണ്.
ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് സ്റ്റോറില്‍നിന്നോ സിഹതീ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ലോഗിന്‍ ചെയ്തശേഷം കോവിഡ് 19 വാക്‌സിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്തശേഷം മെഡിക്കല്‍ റിപ്പോര്‍ട്ട് സെലക്ട് ചെയ്യാം. മൊബൈല്‍ സ്‌ക്രീനില്‍ കോവിഡ് 19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് തെളിയും.






