നേമത്ത് കെ. മുരളീധരന്‍, പത്മജ തൃശൂരില്‍

ന്യൂദല്‍ഹി- നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ. മുരളീധരന്‍ മത്സരിക്കും. അമ്പലപ്പുഴയില്‍ എം. ലിജു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും സ്ഥാനാര്‍ഥികളാണ്. തൃശൂരില്‍ പത്മജ വേണുഗോപാല്‍ മത്സരിക്കും. ഉടുമ്പന്‍ചോലയില്‍ ഇ.എം. അഗസ്തിയാണ് സ്ഥാനാര്‍ഥി. റാന്നിയില്‍ റിങ്കു ചെറിയാന്‍, ആറന്മുളയില്‍ കെ. ശിവദാസന്‍ നായര്‍, കോന്നിയില്‍ റോബിന്‍ പീറ്റര്‍, കോട്ടയത്ത് തിരുവഞ്ചൂര്‍, അടൂരില്‍ എം.ജി കണ്ണന്‍, കരുനാഗപ്പള്ളിയില്‍ സി.ആര്‍. മഹേഷ് നാട്ടികയില്‍ സുനില്‍ ലാലൂര്‍, ചാലക്കുടിയില്‍ ടി.ജെ. സനീഷ് കുമാര്‍, കൊട്ടാരക്കരയില്‍ രശ്മി ആര്‍, പത്തനാപുരത്ത് ജ്യോതികുമാര്‍ ചാമക്കാല, ചടയമംഗലത്ത് എം.എം. നസീര്‍, കൊല്ലത്ത് ബിന്ദുകൃഷ്ണ, ആലത്തൂരില്‍ പാളയം പ്രദീപ്
ചാത്തന്നൂരില്‍ പീതാംബരക്കുറുപ്പ്, വര്‍ക്കലയില്‍ ബി.ആര്‍.എം ഷഫീര്‍, ചിറയിന്‍ കീഴില്‍ അനൂപ് വി.എസ്, നെടുമങ്ങാട്ട് പി.എസ് പ്രശാന്ത്, വടക്കാഞ്ചേരിയില്‍ അനില്‍ അക്കര, വാമനപുരത്ത് ആനാട് ജയന്‍, കഴക്കൂട്ടത്ത് ഡോ. എസ്.എസ് ലാല്‍, തിരുവനന്തപുരത്ത് വി.എസ് ശിവകുമാര്‍. അരുവിക്കരയില്‍ ശബരിനാഥന്‍.

 

Latest News