ന്യൂദല്‍ഹി- കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ദല്‍ഹിയില്‍ പ്രഖ്യാപിച്ചു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 സീറ്റുകളിലെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ബാക്കി ആറ് നിയോജന മണ്ഡലങ്ങള്‍ പിന്നീട്.
കല്പറ്റ, വട്ടിയൂര്‍ക്കാവ്, നിലമ്പൂര്‍, കുണ്ടറ, തവനൂര്‍, പട്ടാമ്പിമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും.
ഉദുമ- ബാലകൃഷ്ണന്
കാഞ്ഞങ്ങാട്- പിവി സുരേഷ്
പയ്യന്നൂര്‍- എം. പ്രദീപ്കുമാര്‍
കല്യാശേരി- ബ്രജേശ് കുമാര്‍
തളിപ്പറമ്പ- അബ്ദുല്‍ റഷീദ് പി വി
ഇരിക്കൂര്‍ -സജി ജോസഫ്
കണ്ണൂര്‍- സതീഷന് പാച്ചേനി
തലശ്ശേരി- എം.പി അരവിന്ദാക്ഷന്
പേരാവൂര്‍ -സണ്ണി ജോസഫ്
മാനന്തവാടി- പി.കെ. ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി- ഐസി ബാലകൃഷ്ണന്
നാദാപുരം- പ്രവീണ്‍കുമാര്‍
കോഴിക്കോട് നോര്‍ത്ത്- കെ.എം അഭിജിത്
ബേപ്പൂര്‍- അഡ്വ. പിഎം നിയാസ്
വണ്ടൂര്‍ - എ.പി അനില്‍ കുമാര്‍
പൊന്നാനി- എ.എം രോഹിത്
കൊയിലാണ്ടി എം. സുബ്രഹ്മണ്യന്
ബാലുശ്ശേരി- ധര്മജന് ബോള്‍ഗാട്ടി
തൃത്താല- വി.ടി ബല്‍റാം
ഷൊര്‍ണൂര്‍- ടി.എച്ച് ഫിറോസ് ബാബു
(updating...)
തികഞ്ഞ ശുഭപ്രതീക്ഷയോടും ആത്മവിശ്വാസത്തോടെയുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബി.ജെ.പിയുടെ വര്്ഗീയ രാഷ്ട്രീയത്തേയും സി.പി.എമ്മിന്റെ അഴിമതി രാഷ്ട്രീയത്തേയും പ്രതിരോധിക്കുന്നതിനാണ് ഈ പട്ടിക. ജനങ്ങളാണ യഥാര്‍ഥ യജമാനന്മാര്്. സാധാരണക്കാരുടെ ജീവിത പ്രയാസങ്ങള്‍ ദൂരീകരിച്ച് സംശുദ്ധ, സുസ്ഥിര ഭരണം ഉറപ്പുവരുത്തും. ഐശ്വര്യ കേരളത്തിനായുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.
തൊഴില്‍രഹിതരായ ലക്ഷക്കണക്കിനാളുകളുടെ ജോലിക്കായുള്ള നിലവിളി തങ്ങളെ അസ്വസ്ഥരാക്കുന്നു. ഇത് പരിഹരിക്കും. വാഗ്ദാനം നല്കി കടന്നുപോകില്ല, നടപ്പാക്കി തന്നെ മുന്നോട്ടുപോകും. ജനക്ഷേമകരമായ ഉറച്ച നിലപാടുകളായിരിക്കും യു.ഡി.എഫിന്റെ ഭരണലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
വാളയാര്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല, രാഷ്ട്രീയ കൊലപാതകങ്ങള്‍ നിലക്കണം. അതാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
പ്രളയവും കോവിഡും തകര്‍ത്ത കേരളത്തെ കൈപിടിച്ചുയര്‍ത്തും- സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ട് മുല്ലപ്പള്ളി പറഞ്ഞു.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കളുടെ പ്രാതിനിധ്യം പരമാവധി ഉറപ്പുവരുത്തു. കഴിവും കാര്യക്ഷമതയും സത്യസന്ധതയുമുള്ള യുവാക്കളുടെ വന്നിരയെയാണ് അണിനിരത്തുന്നത്. അതോടൊപ്പം കഴിവും പരിചയസമ്പന്നതയും കണക്കിലെടുത്തിട്ടുണ്ട്. തലമുറ മാറ്റമാണ് പട്ടികയുടെ സവിശേഷത. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മാര്‍ഗദര്‍ശനം സഹായകമായെന്നും അദ്ദേഹം പറഞ്ഞു.സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് എസ്.കെ. പാട്ടിലീന്റെ നേതൃത്വത്തിലാണ് പട്ടികക്ക് അന്തിമരൂപം നല്‍കിയത്.






