കോട്ടയം- കുറ്റ്യാടി സീറ്റ് സി.പി.എമ്മിന് വിട്ടുനല്‍കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം. പാര്‍ട്ടി നേതാവ് ജോസ് കെ മാണി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്്ബാലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമാണ് ഇതോടെ റദ്ദാകുന്നത്. സി.പി.എം സ്ഥാനാര്‍ഥി ഇല്ലാത്തതിനെതിരെ കുറ്റ്യാടിയില്‍ പ്രാദേശികമായി വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഇതോടെ കേരള കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 12 ആയി ചുരുങ്ങും. ഇടതു സ്ഥാനാര്‍ഥിയുടെ വിജയസാധ്യത മാത്രമാണ് ലക്ഷ്യമെന്ന് ജോസ് കെ മാണി പറഞ്ഞു.
കുറ്റ്യാടിയില്‍ ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീമിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്.