ന്യൂദല്‍ഹി- കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് പ്രഖ്യാപിച്ചു. നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ. മുന്‍ ഡി.ജി.പി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരം സൗത്തിലും മത്സരിക്കും.
വി.ഐ.പി സ്ഥാനാര്‍ഥികളുടെ പട്ടിക മാത്രമാണ് ദേശീയ സെക്രട്ടറി പ്രഖ്യാപിച്ചത്. കെ. സുരേന്ദ്രനെ രണ്ടിടത്ത് മത്സരിപ്പിക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായി.






