ന്യൂദല്‍ഹി- ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആക്രമിക്കപ്പെട്ട ആരോപണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വീല്‍ചെയറിലിരുന്ന മമത തെരഞ്ഞെടുപ്പ് റാലി നയിക്കുന്നതിനിടെയാണ് കമ്മീഷന്റെ തീരുമാനം.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ തന്നെ ചിലര്‍ തള്ളിയിട്ടു എന്നാണ് മമതയുടെ ആരോപണം. കാലിന് പരിക്കേറ്റ മമത ബാന്‍ഡേജിലാണ്. അന്നു മുതല്‍ വീല്‍ചെയറിലാണ്.
മമതയുടെ കാര്‍അപകടത്തില്‍ പെട്ടതാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ ഇത് തള്ളി.