Sorry, you need to enable JavaScript to visit this website.

നാട്ടിക സി.പി.ഐ സ്ഥാനാർഥി മരിച്ചതായി ബി.ജെ.പി മുഖപത്രത്തില്‍ വാർത്ത

തൃശൂർ - നാട്ടികയിലെ സി.പി.ഐ സ്ഥാനാർഥി മരിച്ചതായി ചരമക്കോളത്തിൽ വാർത്ത. ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമിയിലാണ് സി.സി.മുകുന്ദന്റെ പടം സഹിതം വാർത്ത നൽകിയത്.

ജന്മഭൂമി തൃശൂർ എഡിഷനില്‍ എട്ടാം പേജിലാണ് ചരമവാർത്ത. തർക്കം നിലനിന്നിരുന്ന നാട്ടികയിൽ കഴിഞ്ഞ ദിവസമാണ് സി.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

  വാർത്തയ്ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സിപിഐ അറയിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ–പതിപ്പ് പിൻവലിച്ചിട്ടുണ്ട്.


അതേസമയം സ്ഥാനാർഥിയുടെ ചരമ വാർത്തയുടെ പേപ്പർ കട്ടിങ് സോഷ്യൽ മീഡിയയിൽ സൂപ്പർ വൈറൽ ആയിക്കഴിഞ്ഞു.

Latest News