ശോഭ സുരേന്ദ്രന് കഴക്കൂട്ടത്ത് സീറ്റ് നൽകിയാൽ രാജിവെക്കുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം- ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് മത്സരിക്കാൻ ദേശീയ നേതൃത്വം വഴിയൊരുക്കിയാൽ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയുമെന്ന് കെ. സുരേന്ദ്രന്റെ ഭീഷണി. നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ 115 സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി ഭീഷണി സംബന്ധിച്ച വിവരം പുറത്തുവന്നത്. അതിനിടെ, നേമത്ത് കുമ്മനം രാജശേഖരന് പകരം സുരേഷ് ഗോപി മത്സരിക്കാനുള്ള സാധ്യതയും തെളിഞ്ഞു. പാലക്കാട് ഇ. ശ്രീധരനും കോഴിക്കോട് നോർത്തിൽ എം.ടി രമേശും കാഞ്ഞിരപ്പള്ളയിൽ അൽഫോൺസ് കണ്ണന്താനവും ചെങ്ങന്നൂരിൽ ആർ ബാലശങ്കറും മത്സരിക്കും.
 

Latest News