പ്രവാസി യുവാവിനെ ഉപദ്രവിച്ച മൂന്ന് വനിതകളില്‍ ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് മലേഷ്യ കിംഗ്

വാഷിംഗ്ടണ്‍- നേപ്പാള്‍ സ്വദേശിയായ ഊബര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യുകയും കാറില്‍ കുരുമുളക് സ്േ്രപ തളിക്കുകയും ചെയ്ത യുവതി അമേരിക്കയില്‍ അറസ്റ്റിലായി.  മലേഷ്യ കിംഗ് എന്ന 24 കാരിയാണ് അറസ്റ്റിലായത്.
രാസവസ്തു ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. യുവതിയടക്കം കാറില്‍ കയറിയ മൂന്ന് പേര്‍ ഡ്രൈവര്‍ക്ക് നേരെ ചുമക്കുന്നതും അദ്ദേഹത്തിന്റെ മാസ്‌ക വലിച്ചൂരുന്നതും ഉള്‍പ്പെടുയുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ പ്രചരിച്ചിരുന്നു.
മാസ്‌ക് ധരിക്കാതെ കാറില്‍ കയറിയവരോട് അടുത്തുള്ള പെട്രോള്‍ പമ്പിലെ കടയില്‍ പോയി വാങ്ങാമെന്ന് പറഞ്ഞതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്.

 

Latest News