ദീര്‍ഘകാലം ജിദ്ദയിലായിരുന്ന കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കുഞ്ഞിമോന്‍ ഹാജി നിര്യാതനായി

കോട്ടക്കല്‍- ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന മേലെ കോഴിച്ചെന സ്വദേശി  കൊന്നക്കല്‍ ആലിക്കുട്ടി എന്ന കുഞ്ഞിമോന്‍ ഹാജി (68) നിര്യാതനായി. 38 വര്‍ഷം ജിദ്ദയില്‍ അല്‍മുത്തലഖ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
ജനാസ നമസ്‌കാരം ഞായര്‍ രാവിലെ 10 മണിക്ക് വാളക്കുളം കുണ്ടുകുളം ജുമാ മസ്ജിദില്‍.

മക്കൾ- ബഷീർ, ഉമർ അലി, സുഹറ, സുലൈഖ, നസീമ, നുസ്റ . മരുമക്കള്‍- നസീറ, നാസിമ, മുസ്തഫ, ഫൈസൽ, ബഷീർ, ഫൈസല്‍.

സഹോദരങ്ങള്‍- കുഞ്ഞാവ ഹാജി, കുഞ്ഞുട്ടി ഹാജി

 

Latest News