വിമാനയാത്ര സാധാരണ നിലയിലേക്ക്; അമേരിക്കയില്‍ വെള്ളിയാഴ്ച 13 ലക്ഷം യാത്രക്കാര്‍

വാഷിംഗ്ടണ്‍- കോവിഡ് വ്യാപനം ഗുരുതരമായി ബാധിച്ച വ്യോമഗതാഗത രംഗം അമേരിക്കയില്‍ സാധാരണ നിലയിലേക്ക്.

വെള്ളിയാഴ്ച 13 ലക്ഷത്തിലേറെ യാതാക്കാരെ യു.എസ് എയര്‍പോര്‍ട്ടുകളില്‍ സ്‌ക്രീന്‍ ചെയ്തതായി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 2020 മാര്‍ച്ച് 15 നുശേഷം ആദ്യമായാണ് ഇത്രയും യാത്രക്കാര്‍.
വ്യോമഗതാഗതത്തെ കോവിഡ് ഗുരുതരമായി ബാധിച്ചപ്പോള്‍ 2020 ല്‍ അമേരിക്കന്‍ എയര്‍ലൈന്‍ യാത്രക്കാരെ 60 ശതമാനവും കഴിഞ്ഞ ജനുവരിയില്‍ 63 ശതമാനവുമാണ് ബാധിച്ചിരുന്നത്.
അമേരിക്കയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷനിലുണ്ടായ പുരോഗതിയാണ് വിമാന യാത്രക്കാരില്‍ പ്രകടമായ വര്‍ധനവിന് കാരണം. വെള്ളിയാഴ്ചത്തെ യാത്രക്കാരുടെ എണ്ണം കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്തെ അപേക്ഷിച്ച് 38 ശതമാനം കുറവാണ്.

 

Latest News