Sorry, you need to enable JavaScript to visit this website.

നൂർബിന റഷീദ് പ്രചരണം ആരംഭിച്ചു, അനുഗ്രഹവുമായി കോഴിക്കോട് ഖാസി

കോഴിക്കോട്- സൗത്ത് നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്.സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അഡ്വ.നൂർബിന റഷീദിന്റെ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടി ഇടിയങ്ങരയിൽ നിന്നാരംഭിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈല്ലി തങ്ങളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്.നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയുള്ള ഇടിയങ്ങര മാർക്കറ്റ് റോഡ്, കുറ്റിച്ചിറ എന്നിവിടങ്ങളിൽ പര്യടനം നടത്തി. കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ,യു.ഡി.എഫ് നേതാക്കളായ എസ്.വി.ഉസ്മാൻ കോയ, .വി.അൻവർ, വി.റാസിക്, ഫൈസൽ പള്ളിക്കണ്ടി, ഇ.വി.ഫിറോസ്, സി.പി.ഉസ്മാൻകോയ, പി.പി.സുൽഫിക്കർ, പി.സക്കീർ,എം.എ.നിസാർ, , ഇ.പി.അശ്‌റഫ് , പി.എം ഇഖ്ബാൻ, പി.പി.എ.സമദ്, എം.പി.അബ്ദുമോൻ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. 
നേരത്തെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നൂർബിന റഷീദിനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങൾ സന്ദർശിച്ചിരുന്നു. എന്നാൽ പിന്നീട് പ്രശ്‌നം പരിഹരിച്ച് പ്രവർത്തകർ നൂർബിന റഷീദിനെ പിന്തുണച്ചു.
 

Latest News