Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഹുറൂബ് സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

റിയാദ് - സൗദിയില്‍ നാളെ മുതല്‍ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ പദവി ശരിയാക്കാന്‍ സഹായിക്കുന്നതിനായി ചില വിഭാഗം പ്രൊഫഷനല്‍ തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുണ്ടെന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുതല്‍ നിലവിലുള്ള നടപടിക്രമങ്ങളും നിയമ, വ്യവസ്ഥകളും തുടര്‍ന്നും ബാധകമായിരിക്കും.

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പുതിയ പരിഷ്‌കാരങ്ങളുടെ ആനുകൂല്യം ലഭിക്കും. തൊഴില്‍ കരാറില്‍ ഉള്‍പ്പെട്ട ഇരു വിഭാഗം കക്ഷികളുടെയും അവകാശങ്ങള്‍ പരിഗണിച്ചുള്ള നിശ്ചിത വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. എന്നാല്‍ ഹുറൂബ് അടക്കം നിരവധി നടപടിക്രമങ്ങള്‍ പുതിയ പരിഷ്‌കാരങ്ങളുടെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

 

Latest News