Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പറവൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ സി.പി.ഐയിൽ രാജി

കൊച്ചി- പറവൂരിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കിസാൻ സഭ ദേശീയകൗൺസിൽ അംഗവും മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗവും സിപിഐ എറണാകുളം ജില്ലാ കൗൺസിൽ അംഗവുമായ രമാ ശിവശങ്കരൻ സി.പി.ഐയിൽ നിന്നും രാജിവെച്ചു. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ അഞ്ചുവർഷവും വൈസ് പ്രസിഡൻറായും രമ പ്രവർത്തിച്ചിട്ടുണ്ട്. പറവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വം സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. തുടർ രാഷ്ട്രീയ  നിലപാടുകളെ സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് രമ ശിവശങ്കരൻ  പറഞ്ഞു

Latest News