തോറ്റാല്‍ ലീഗ് പിരിച്ചുവിടുമെന്ന് കെ.പി.എ മജീദ് പറഞ്ഞുവെന്ന് വ്യാജ സ്‌ക്രീൻഷോട്ട്

മലപ്പുറം- ഇനിയും തോൽപ്പിച്ചാൽ ലീഗ് പിരിച്ചുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്ട്രട്ടറി കെ.പി.എ മജീദിന്റെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട്. മാതൃഭൂമി ന്യൂസിന്റെ ഔദ്യോഗിക ലോഗോ ഉപയോഗിച്ചാണ് സ്‌ക്രീൻ ഷോട്ട് പ്രചരിക്കുന്നത്. ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ടാണെന്നും ലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കി. 
മലപ്പുറം തിരൂരങ്ങാടിയിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കെ.പി.എ മജീദിനെതിരെ പ്രാദേശിക ലീഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വ്യാജ സ്‌ക്രീൻ ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ചത്.
 

Latest News