Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.എ ലത്തീഫ് കാസര്‍കോട് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി

കാസര്‍കോട്- ഇടതുമുന്നണി ഐ.എന്‍.എല്ലിന് വിട്ടുനല്‍കിയ കാസര്‍കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് -ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയും പള്ളിക്കര സ്വദേശിയുമായ എം.എ ലത്തീഫ്. മണ്ഡലത്തില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി എന്‍ എ നെല്ലിക്കുന്ന് മൂന്നാം തവണയും മത്സരിക്കുന്നുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ കാസര്‍കോട് മണ്ഡലത്തില്‍ ഐ.എന്‍.എല്‍ മൂന്നാം സ്ഥാനത്താണ്. വികസനത്തില്‍ കാസര്‍കോട് മണ്ഡലം ഏറെ പിന്നിലാണെന്നും ഇത്തവണ ഒന്നാമത് എത്താനാണ് മത്സരിക്കുന്നതെന്നും ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി എം . ലത്തീഫ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.  
ഐ എന്‍ എല്ലിന്റെ പ്രവാസി ഘടകമായ ഐ എം സി സിയുടെ ഷാര്‍ജ, യു എ ഇ കമ്മറ്റികളുടെ ജനറല്‍ സെക്രട്ടറിയായി 20 വര്‍ഷം പ്രവര്‍ത്തിച്ചു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിവിധ കലാകായിക സാംസ്കാരിക സംഘടനകളുടെയും ഭാരവാഹിയാണ്. ഭാര്യ: ലൈല ലത്തീഫ്, മക്കള്‍: ഡോ. മുസമ്മില്‍, മുംതസീര്‍ , മുനവിറ, മുഹാജിര്‍.  

 

 

Latest News