തൃശൂര്‍ - വയനാട്ടില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ കടുവയെ തൃശൂര്‍ മൃഗശാലയിലെത്തിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് പതിനൊന്നു വയസുള്ള ആണ്‍ കടുവയെ തൃശൂര്‍ മൃഗശാലയിലെത്തിച്ചത്.
വയനാട് മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്.
കടുവയെ തൃശൂര്‍ മൃഗശാലയിലെ ഡോക്ടര്‍മാരും വെറ്ററിനറി ഡോക്ടര്‍മാരും പരിശോധിച്ചു. കടുവയുടെ മുഖത്ത് പരിക്കുകളുണ്ട്.
മൃഗശാലയിലെത്തിച്ചെങ്കിലും കടുവയെ ഉടന്‍ സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുക്കില്ല. ആക്രമണവീര്യം പ്രകടിപ്പിക്കുന്ന കടുവയെ പ്രത്യേകം കൂട്ടിലേക്ക് മാറ്റും.
ഈ കടുവ കൂടി എത്തിയതോടെ തൃശൂര്‍ മൃഗശാലയിലെ കടുവകളുടെ എണ്ണം നാലായി.