Sorry, you need to enable JavaScript to visit this website.

മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത- മുതിര്‍ന്ന മുന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വാജ്‌പേയീ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സിന്‍ഹയുടെ തൃണമൂല്‍ പ്രവേശനം. 2018ലാണ് അദ്ദേഹം ബിജെപി വിട്ടത്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനിലെത്തിയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന നേതാക്കളായ ഡെരക് ഒബ്രിയന്‍, സുദീപ് ബന്ദോപാധ്യയ, സുബ്രത മുഖര്‍ജീ എന്നിവരും കുടെയുണ്ടായിരുന്നു. 

രാജ്യം മുമ്പില്ലാത്തവിധം ഗുരുതര സാഹചര്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശക്തി ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തിലാണ്. കോടതിയടക്കമുള്ള ഈ സംവിധാനങ്ങള്‍ ദുര്‍ബലമായിരിക്കുകയാണിപ്പോള്‍- സിന്‍ഹ പറഞ്ഞു. പാര്‍ട്ടി ചേരുന്നതിനു തൊട്ടുമുമ്പായി യശ്വന്ത് സിന്‍ഹ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജിയെ അവരുടെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
 

Latest News