കുഞ്ഞിന് പരസ്യമായി പാലു കൊടുത്ത പോലീസുകാരി വിവാദത്തില്‍; മാപ്പ് പറയണമെന്ന് ആവശ്യം

കമ്പോഡിയയില്‍ പരസ്യമായി കുഞ്ഞിനു പാലു കൊടുത്ത പോലീസുകാരി വിവാദത്തില്‍.

ഡ്യൂട്ടിയിലിരിക്കെ കുഞ്ഞിനു മുല കൊടുക്കുന്ന പോലീസുകാരിയുടെ ഫോട്ടോ സമൂഹ മാധ്യങ്ങളില്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരിക്കെതിരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രംഗത്തെത്തി.
കമ്പോഡിയന്‍ സ്ത്രീകളുടേയും പോലീസ് സേനയുടേയും പ്രതിഛായ തകര്‍ത്തതിന് പോലീസുകാരി ക്ഷമ ചോദിക്കണമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്.

അതേസമയം, പോലീസുകാരിയുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന വാദവുമായി ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ രംഗത്തുവന്നു. പോലീസുകാരിയോട് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച സമീപനം ശരിയല്ലെന്നും അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്നാണ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടിയത്.

 

Latest News