Sorry, you need to enable JavaScript to visit this website.
Sunday , May   09, 2021
Sunday , May   09, 2021

 തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ മെമു സര്‍വീസ്

തിരുവനന്തപുരം- കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സീസണ്‍ ടിക്കറ്റ് വില്‍പ്പന റെയില്‍വേ  തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ചതിനേത്തുടര്‍ന്നാണ് സീസണ്‍ ടിക്കറ്റുകള്‍ അനുവദിച്ചത്. നിലവില്‍ സര്‍വീസ് നടത്തുന്ന അണ്‍റിസര്‍വ്ഡ് ട്രെയിനുകളിലും അതിന്റെറൂട്ടുകളിലും മാത്രമാണ് സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാനാവുക.കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടുകളില്‍ തിങ്കളാഴ്ച മുതല്‍ മെമു സര്‍വീസ് ആരംഭിക്കും.  പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ ട്രെയിന്‍ 17ന് സര്‍വീസ് ആരംഭിക്കും.കൂടുതല്‍ അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ അനുവദിക്കുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. കഴിഞ്ഞ ദിവസം അനുവദിച്ച മെമു ട്രെയിനുകളിലും പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസിലുമാണ് സീസണ്‍ ടിക്കറ്റ് ഉപയോഗിക്കാനാവുക.
 

Latest News