ബാലികയ്ക്ക് മയക്കുമരുന്ന് നല്‍കി  പീഡിപ്പിച്ച സംഭവം: രണ്ട് അറസ്റ്റ് കൂടി 

തിരൂര്‍-  14കാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ കൂടി പോലീസിസിന്റെ പിടിയിലായി. തെന്നല സ്വദേശി ചെനക്കല്‍ ഫസലുര്‍റഹ്മാന്‍, കല്‍പകഞ്ചേരി കല്ലിങ്ങല്‍പറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തില്‍ നസീമുദ്ദീന്‍, എന്നിവരെയാണ് കല്‍പകഞ്ചേരി സിഐ എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്.
ഇതോടെ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍കൂടി ഇനി പിടിയിലാകാനുണ്ട്. ഇതില്‍ രണ്ട് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എട്ട് മാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ പ്രതികള്‍ പലപ്പോഴായി വീട്ടില്‍ എത്തിയെന്നും ലഹരിമരുന്ന് നല്‍കി മാസങ്ങളോളം പീഡിപ്പിച്ചുവെന്നുമാണ് മൊഴി. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
 

Latest News